728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പൌരന്‍മാരെ സഹായിക്കാന്‍ ബ്രിട്ടീഷ് കേന്ദ്രങ്ങള്‍

ബംഗലൂരു:ഇന്ത്യയിലെ വ്യാപാര വ്യവസായ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൌരന്‍മാരെ സഹായിക്കാന്‍ ഇന്ത്യാ മഹാരാജ്യത്ത് നിരവധി സ്റ്റാര്‍ട്ട്-അപ്-സോണ്‍ കേന്ദ്രങ്ങള്‍.ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  UK India Business Council (UKIBC ) ആണ്  ബ്രിട്ടീഷ് പൌരന്മാര്‍ക്ക് വേഗത്തില്‍ കച്ചവടവും വ്യസായവും  ഇന്ത്യയില്‍ ആരംഭിക്കാനുള്ള സഹായ  കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

1993 -ല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന നരസിംഹ റാവുവും അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ജോണ്‍ മേജറും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ പ്രാകാരം രൂപം നല്‍കിയ ഫോറമാണ് UK India Business Council. ഇന്ത്യന്‍ പ്രധാനമന്ത്രി കരാറില്‍ ഒപ്പ് വെച്ചുവെങ്കിലും പൂര്‍ണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഒരു സംഘടനയാണ്‌ ഇത്.

Thumbnail_UKIBCeditedഇന്ത്യാ രാജ്യത്തെ നാല് മേഖലകളായി തിരിച്ചാണ് UKIBC യുടെ സ്റ്റാര്‍ട്ട്-അപ്-സോണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ബംഗലൂരു നഗരത്തിനടുത്ത് കോരമംഗലയില്‍ 2014 ജൂലൈ  മാസം  തുറന്ന UKIBC ടെക്നിക്കല്‍ ഹബ്ബാണ് ഏറ്റവും അവസാനം തുറന്ന സ്റ്റാര്‍ട്ട്-അപ്-സോണ്‍ കേന്ദ്രം.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഏതൊക്കെ മേഖലയില്‍ മുതല്‍ മുടക്കിയാല്‍ ലാഭം ഉണ്ടാക്കാം എന്നു തുടങ്ങി  ഉപ്ഭോക്താക്കളുടെ ചെലവ് ചെയ്യല്‍ സ്വഭാവം വരെ അടങ്ങുന്ന വ്യാപാര-വ്യവസായ മാര്‍ഗ്ഗരേഖ ഈ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് നിക്ഷേപകര്‍ക്ക് നല്‍കും .കൂടാതെ,ബ്രിട്ടീഷ് നിക്ഷേപകരുടെ ഫൈലുകള്‍ ഇന്ത്യന്‍ ചുവപ്പ് നാടയില്‍ കുരുങ്ങതെയും ,ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും അഴിമതി വിമുക്തമായി നിക്ഷേപം നടത്തി വ്യാപാര-വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട ഇടപെടല്‍ നടത്താനും ഈ കേന്ദ്രങ്ങള്‍ സഹായിക്കും.UKIBC വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്തി വിജയിപ്പിക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ കാര്യമാണ്.എന്നാല്‍ ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെ ഇത് എളുപ്പമാക്കാന്‍ കഴിയും.

പുറമേ നോക്കുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ബ്രിട്ടീഷുകാര്‍ വച്ചു പുലര്‍ത്തുന്ന താന്‍ പ്രമാണിത്തം ഇവരുടെ വെബ്സൈറ്റില്‍ തന്നെ വെക്തമാണ്.ബംഗലൂരു എന്ന് ഔദ്യോഗികമായി പേര് മാറി എങ്കിലും ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന മട്ടില്‍ ഇപ്പോഴും ഇവര്‍ ബാഗ്ളൂര്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.ബംഗലൂരുവിനു പുറമേ മുംബൈ,ഡല്‍ഹി,ഗുര്‍ഗൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ഇതില്‍ ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കേന്ദ്രം  7200 സ്കൊയര്‍ ഫീറ്റ് വിസ്തൃതി വരുന്ന വിപുലമായ സജ്ജീകരണ സംവിധാനങ്ങള്‍ ഉള്ള ഒഫീസാണ്.

 

 

Leave a Reply