728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ നരേന്ദ്ര മോഡി തരംഗം,ബി ജെ പിയ്ക്ക് മാത്രം 292 സീറ്റുകളില്‍ ലീഡ്,എന്‍ ഡി എ 350 സീറ്റിനരികെ

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി തരംഗം.2014ലേക്കാള്‍ മികച്ച പ്രകടനവുമായാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്. ബിജെപി 292 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ൽ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു.പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിലൊഴികെ  ഇന്ത്യയൊട്ടാകെ ബി  ജെ പി തരംഗം സൃഷ്ടിച്ചു.എന്‍ ഡി എ ഏകദേശം 350  സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പശ്ചിമ ബംഗാളിലും ബി ജെ പി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നിലായി.അതെ സമയം ആന്ധ്രാപ്രദേശില്‍ വൈ എസ് ആര്‍   കോണ്‍ഗ്രസ് വന്‍ വിജയം നേടി.ഉത്തര്‍പ്രദേശിലും ബി ജെ പി  മികച്ച പ്രകടനമാണ് നടത്തിയത്.അതെ സമയം യു പിയില്‍  എസ് പി – ബി എസ് പി സഖ്യം പരാജയമായി.

കേരളത്തില്‍ നേടിയ വന്‍ വിജയം ഒഴിച്ചാല്‍ കോണ്‍ഗ്രസ് ഇന്ത്യയൊട്ടാകെ അമ്പേ തകര്‍ന്നടിഞ്ഞു.കേവലം 49 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.പ്രതിപക്ഷ നേതൃ സ്ഥാനം ഇക്കുറിയും ഒഴിഞ്ഞു കിടക്കുവാനാണ് സാധ്യത. അന്‍പത്തിയഞ്ചു  സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ  നേത്രുത്വ സ്ഥാനം അവകാശപ്പെടാനാവില്ല.അമേതിയില്‍ പിന്നിലാണ്.സോണിയ ഗാന്ധിയുടെ നിലയും പരുങ്ങലിലാണ്.കഴിഞ്ഞ തവണം 44  സീറ്റുകള്‍  മാത്രം നേടിയ കോണ്‍ഗ്രസിന് കേരളവും തമിഴ്നാട്ടില്‍ ഡി എം കെ സഖ്യവും  ഇല്ലാതിരുന്നുവെങ്കില്‍ നാല്‍പ്പത് സീറ്റിലും താഴെപ്പോകുമായിരുന്നു.

INDIANEWS24 ELECTION DESK

Leave a Reply