728-pixel-x-90-2-learn
728-pixel-x-90
<< >>

ചെക്ക് ഇന്‍ നടപടി എളുപ്പത്തിലാക്കാന്‍ ആധാര്‍ ഇ-ഗേറ്റ് സംവിധാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ നടപടി എളുപത്തിലാക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള  ആധാര്‍ ഇ-ഗേറ്റ് സംവിധാനമുണ്ടായേക്കും. ഇതോടെ ചെക്ക് ഇന്‍ ചെയ്യാന്‍ വേണ്ടി പാഴാകുന്ന സമയം യാത്രക്കാര്‍ക്ക് ലാഭിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ജനുവരിയിലായിരിക്കും പുതിയ സംവിധാനം ആരംഭിക്കുക.

നിലവില്‍ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യണമെങ്കില്‍ പ്രിന്റഡ് ടിക്കറ്റുകളോ മൊബൈല്‍ ടിക്കറ്റുകളോ വേണം. കൂടാതെ യാത്രാ ടിക്കറ്റിന്റെ പ്രിന്റൗട്ടും കൈവശം ഉണ്ടാകണം. എന്നാല്‍ പുതിയ ഈ ഗേറ്റ് സംവിധാനം വരുന്നതോടെ ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ മാത്രം മതിയാകും.

ജനുവരി അവസാനത്തോടെ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ഈ ഗേറ്റ് സംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. താമസിയാതെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനും വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ ഏജന്‍സികളുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും ഇവ നടപ്പാക്കുക.

INDIANEWS24.COM NEWDELHI

Leave a Reply