jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയില്‍ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു,കേരളത്തില്‍ 151 പേര്‍ക്ക് കൂടി

ന്യൂഡൽഹി:ഇന്ത്യയിലെ കോവിഡ്‌ മരണം 18,000  ആകുന്നു,ആകെ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു; ഓരോ ആറു ദിവസം കൂടുമ്പോൾ ഒരു ലക്ഷം രോഗികൾ വീതം വർധിക്കുന്നു‌. ഓരോ അഞ്ചുദിവസം കൂടുമ്പോഴും 2000 മരണവും. ചൊവ്വാഴ്‌ച അഞ്ഞൂറിലേറെ മരണം റിപ്പോർട്ടു ചെയ്‌തു.

അതെ സമയം കേരളത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം ദിനവും രോഗികളുടെ എണ്ണം നൂറു കടന്നു.151 പേര്‍ക്കാണ് കോവിഡ്

ഇന്ത്യയില്‍ ആദ്യം രോഗം‌ റിപ്പോർട്ടു ചെയ്‌ത്‌ 109 ദിവസമെടുത്താണ്‌ രോഗികൾ ഒരു ലക്ഷമെത്തിയത്‌. രണ്ടു ലക്ഷമെത്തിയത്‌ 25 ദിവസകൊണ്ട്‌‌. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷവും എട്ടു ദിവസംകൊണ്ട്‌ നാലുലക്ഷമായി.  അഞ്ചുലക്ഷമെത്താൻ ‌ആറുദിവസം മാത്രമാണെടുത്തത്‌‌. അടുത്ത ആറു ദിവസംകൊണ്ട്‌ ആറുലക്ഷമെത്തി‌.

24 മണിക്കൂറിൽ 18,653 പുതിയ രോഗവും 507 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി.  മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.പ്രതിദിന മരണവും വർധിക്കുകയാണ്‌. ജൂൺ 16ന്‌ 2004 മരണം റിപ്പോർട്ടു ചെയ്‌തിരുന്നെങ്കിലും അത്‌ മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും കണക്കിൽപ്പെടാതിരുന്ന 1500ലേറെ പഴയ കണക്ക്‌ ചേർത്തായിരുന്നു‌. അതല്ലാതെ കോവിഡ്‌ മരണം 500 കടക്കുന്നത്‌ ആദ്യമാണ്‌.‌

INDIANEWS24 HEALTH DESK


Read more: https://www.deshabhimani.com/news/national/news-national-02-07-2020/880571

Leave a Reply