തിരുവനന്തപുരം:ഇന്ത്യയില്‍ ഒരുവര്‍ഷത്തിനിടെ മോഷണം പോയത് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വാഹനങ്ങള്‍.പുറത്തുവന്നിരിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകളാണ് പുറത്തു വന്നത്.കേരളത്തില്‍ 1142 വാഹന മോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ഇവയില്‍ പകുതിയോളം വാഹനങ്ങള്‍ കണ്ടെടുക്കാനായതായി രേഖകള്‍ പറയുന്നു.മൂന്ന് പൊതുഗതാഗത വാഹനം കാണാതായെങ്കിലും അവയെല്ലാം കണ്ടെടുക്കാനായി.
രാജ്യത്ത് ഏറ്റവും അധികം വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ഉത്തര്‍ പ്രദേശിലാണ്.ഡല്‍ഹി,മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവര്‍ തൊട്ടുപിന്നാലെയുണ്ട്.ഏറ്റവും കുറവ് വാഹനം മോഷണം പോയത് സിക്കമിലാണ്.ഇവിടെ മോഷ്ടിക്കപ്പെട്ട ഒമ്പത് വാഹനങ്ങളില്‍ അഞ്ചെണ്ണം കണ്ടെടുക്കാനായി.
INDIANEWS24.COM NEWDELHI