728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ ഏറ്റവും ചിലവേറിയ നഗരം മുംബൈ

മുംബൈ:ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും ചിലവേറിയ സ്ഥലം മുംബൈ.പ്രമുഖ എച്ച് ആര്‍ സ്ഥാപനമായ മെഴ്‌സര്‍ ആഗോളതലത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അംഗോളയുടെ തലസ്ഥാനമായ ല്വാന്‍ഡയില്‍ ജീവിച്ചുപോകാനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത്.

ചിലവേറിയ നഗരങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 66 സ്ഥാനം മെച്ചപ്പെടുത്തി 74-ാം റാങ്കാണ് മുംബൈ ഇത്തവണ നേടിയത്.അമേരിക്കയിലെ ഡല്ലാസ്(77),യൂറോപ്യന്‍ നഗരങ്ങളായ മൂണിക്(87),ലക്‌സംബര്‍ഗ്(94),ഫ്രാങ്ക്ഫര്‍ട്ട്(98),വാന്‍കൂവര്‍(119) തുടങ്ങിയ നഗരങ്ങളെല്ലാം ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈയ്ക്ക് പിന്നിലാണ്.ലോകത്തിലെ 207 നഗരങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.ന്യൂഡല്‍ഹി(132),ചെന്നൈ(157),ബെംഗളുരു(183),കൊല്‍കത്ത(193) എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള മറ്റുനഗരങ്ങള്‍.

ഹോങ്കോങ്,സൂറിച്ച്,സിംഗപ്പൂര്‍,ജനീവ എന്നിവയാണ് ല്വാന്‍ഡയ്ക്കു പിന്നാലെയുള്ള ആദ്യ സ്ഥാനങ്ങളിലെത്തിയ ലോകത്തിലെ മറ്റ് നഗരങ്ങള്‍.തുടര്‍ച്ചയായി മൂന്നാം തവണയാണ് മെഴ്‌സറിന്റെ സര്‍വേയില്‍ ല്വാന്‍ഡ ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്.മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചിലവ് കുറഞ്ഞ നഗരം ടെല്‍ അവീവ് ആണ്.ലോക റാങ്കിങ്ങില്‍ 18 ആണ് ഇതിന്റെ സ്ഥാനം.

ഇന്ത്യയില്‍ നിന്നുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വേരോട്ടം കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചതാണ് മുംബൈ നഗരത്തിന് നേട്ടം ഉയര്‍ത്താന്‍ കഴിഞ്ഞതെന്ന് സര്‍വേ നടത്തിയ മെഴ്‌സര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.വിദേശ ഇന്‍വെസ്റ്റ്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചതും മാനേജേരിയല്‍ സ്‌കില്‍ പുരോഗതി പ്രാപിച്ചതും ഗുണം ചെയ്തതായും ചൂണ്ടിക്കാട്ടുന്നു.

INDIANEWS24.COM Mumbai

Leave a Reply