jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയില്‍ മുന്നറിയിപ്പില്ലാതെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഓസ്‌ട്രേലിയ

സിഡ്‌നി:ഇന്ത്യയിലെവിടെയും മുന്നറിയിപ്പൊന്നുമില്ലാതെ ഏത് സമയവും ഒരു ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഓസ്‌ട്രേലിയ.ഓസ്‌ട്രേലിയന്‍ പൗരന്‍മാരായ സഞ്ചാരിളോട് ഇന്ത്യയിലൂടെയുള്ള യാത്ര സൂക്ഷിക്കണമെന്നറിയിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്.

സാധാരണ ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി ഭീകരര്‍ ചില മുന്നറിയിപ്പുകളും ഭീഷണികളും നല്‍കുക പതിവാണ്.അത്തരം പതിവുകളൊന്നുമില്ലാതെ ഒരു അപ്രതീക്ഷിത ആക്രമണം ഇന്ത്യയില്‍ നടത്താന്‍ പദ്ധതിയിടുന്നതായി ഓസ്‌ട്രേലിയയ്ക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്.

ഏത് സ്ഥലമാണ് ആക്രമണത്തിന് തിരഞ്ഞെടുക്കുകയെന്നതില്‍ പോലും വ്യക്തതയില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് Australia travelഒഴിവാക്കാന്‍ തങ്ങളുടെ പൗരന്‍മാരോട് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നു.സമാര്‍ട്ട് ട്രാവെല്ലര്‍ ഡോട്ട് ഗവ് ഡോട്ട് എയു(smartraveller.gov.au) എന്ന സഞ്ചാരികള്‍ക്കായുള്ള അഡ്വസറി വെബ്‌സൈറ്റിലൂടെയാണ് ഓസ്‌ട്രേലിയ അറിയിപ്പ് പ്രചരിപ്പിച്ചിരിക്കുന്നത്. INDIANEWS24 SYDNEY

Leave a Reply