728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ ആദ്യമായി 74 ആദിവാസി യുവതീയുവാക്കള്‍ പൊലീസിലേക്ക്

സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറും. ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടംപേര്‍ ക്രൂരമായി കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയും നിയമന ഉത്തരവ് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും ആദിവാസികളെ പൊലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൊലീസില്‍ പട്ടിക വര്‍ഗങ്ങളുടെ പ്രതിനിധ്യം ഏറെ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് തടയുന്നതും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സഹായകമാകും.
22 യുവതികളും 52 യുവാക്കളുമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദമുള്ള ഏഴ് പേരും ബിഎഡ്കാരായ മൂന്നു പേരും ഉള്‍പ്പെടുന്നുണ്ട്.
സ്പെഷ്യല്‍ റൂള്‍ അടക്കം ഭേഗഗതി ചെയത് നിയമന നടപടി അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. പലരേയും നേരില്‍ കണ്ട് അപേക്ഷ പൂരിപ്പിക്കലിനടക്കം പി.എസ്.സി ഉദ്യോഗിസ്ഥര്‍ സഹായം നല്‍കി. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ അടക്കമുള്ളര്‍ക്കാണ് ജോലി ലഭിച്ചത്.
പിഎസ്സി നിയമനത്തിന്റെ ഭാഗമായ ബോണ്ട്, സെക്യൂരിറ്റി എന്നീ വ്യവസ്ഥകളില്‍ ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. പൊലീസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം ഇവര്‍ യൂണിഫോമണിഞ്ഞ് പൊലീസിന്റെ ഭാഗമാകും.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എക്സൈസ് വകുപ്പില്‍ 25പേരെയും വനംവകുപ്പില്‍ 50 പേരെയും ഇത്തരത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിച്ചിരുന്നു. അവരുടെ നിയമന ഉത്തരവ് നേരത്തെ നല്‍കിയതാണ്.ഇന്ന്‌വൈകിട്ട് നാല് മണിക്ക് ടാഗോര്‍ ഹാളിലാണ് ചടങ്ങ്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലനും ചടങ്ങില്‍ പങ്കെടുക്കും

INDIANEWS24 TVM JITHESHDAMODAR

Leave a Reply