മുംബൈ:രാജ്യത്ത് ആദ്യമായി ഗൂഗിളിന്റെ സൗജന്യ വൈഫൈ സേവനം വെള്ളിയാഴ്ച്ച മുതല്‍ മുംബൈ റയില്‍വേ സ്റ്റേഷനില്‍ ലഭിച്ചു തുടങ്ങി.കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇന്ന് മുംബൈയില്‍ തുടക്കമാകുന്നത്.
മുംബൈ ഉള്‍പ്പെടെ രാജ്യത്തെ 407 റയില്‍വേസ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ വൈ ഫൈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഈ വര്‍ഷം അവസാനിക്കുന്നതോടെ 100 സ്റ്റേഷനില്‍ കൂടി വൈഫൈ കണക്ഷന് ലഭ്യമാക്കും.റെയില്‍ടെല്‍ കോര്‍പ്പറേഷന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ആണ് വൈഫൈ കണക്ഷന് എത്തിക്കുന്നത്.
INDIANEWS24.COM Mumbai