728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ അഴിമതികുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:അഴിമതി കുറച്ചുകൊണ്ടുവരുന്നതില്‍ ഇന്ത്യ പുരോഗതി നേടിയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ 2014ലെ ആഗോള അഴിമതി അവബോധ സൂചികയില്‍ 178 രാജ്യങ്ങളില്‍ 85-ാമതാണ് ഇന്ത്യയുടെ സ്ഥാനം.കഴിഞ്ഞവര്‍ഷം 94-ാം സ്ഥാനത്തായിരുന്നു.

അഴിമതി അവബോധ സൂചികാ പോയിന്റ് നിലയിലും ഇന്ത്യ നേട്ടമുണ്ടാക്കി.കഴിഞ്ഞ വര്‍ഷം 36 പോയിന്റുണ്ടായിരുന്നത് ഈ വര്‍ഷം 38 ആയി വര്‍ധിച്ചു.ഭൂട്ടാനൊഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളേക്കാളും മുമ്പിലാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം.കഴിഞ്ഞ വര്‍ഷം 80-ാം സ്ഥാനത്തായിരുന്ന ചൈന ഈ വര്‍ഷം 36 പോയിന്റോടെ 100-ാം സ്ഥാനത്തേക്ക് വീണു.

റിപ്പോര്‍ട്ടില്‍ ഡെന്മാര്‍ക്ക് ഈ വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി.ന്യൂസിലാന്റ് ആണ് രണ്ടാമത്. സൊമാലിയയും ഉത്തര കൊറിയയുമാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. ഇരു രാജ്യങ്ങള്‍ക്കും എട്ടു പോയിന്റാണുള്ളത്.

വിവിധ രാജ്യങ്ങളിലെ പൊതുമേഖലയില്‍ നിലനില്‍ക്കുന്ന അഴിമതികളെക്കുറിച്ച് ലോകബാങ്കും രാജ്യാന്തര ഇകണോമിക് ഫോറവും ഉള്‍പ്പെടെയുള്ള വിവിധ ആഗോള ഏജന്‍സികള്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും അഴിമതി അവബോധ സൂചികയ്ക്ക് രൂപം കൊടുക്കുന്നത്.

INDIANEWS24 NEWDELHI

Leave a Reply