jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പ്രത്യേക വിമാനം; ടിക്കറ്റ് വില $ 2900

ടൊറന്റോ: ഇന്ത്യയില്‍ കുടുങ്ങിയ കാനഡക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം. എന്നാല്‍, ടിക്കറ്റ് വിലയായി 2990 ഡോളര്‍ നല്‍കേണ്ടിവരും. പെറു, സ്പെയിന്‍, ഹോണ്ടുറാസ്, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കാനഡയിലേക്ക് പ്രത്യേക വിമാനങ്ങള്‍ പരക്കുന്നുണ്ട്.
പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍, ടിക്കറ്റ് വില ഒത്തിരി കൂടുതലാണെന്നുമാണ് ഇന്ത്യയില്‍ കുടുങ്ങിപ്പോയവര്‍ പറയുന്നത്. മറ്റ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാനക്കമ്പനി ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ തുക ഇതാണെന്നാണ് കനേഡിയന്‍ അധികൃതര്‍ പറയുന്നത്. മറ്റൊരു മാര്‍ഗവും ഇല്ലാത്തവര്‍ക്ക് 5000 ഡോളര്‍ വായ്പ നല്‍കാനും കാനഡ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply