728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിലേക്ക് ഒഴുകുന്ന സ്വര്‍ണ്ണക്കടത്തിൻറ മൂന്നിലൊന്ന് കേരളത്തിലേക്ക് .

തിരുവനന്തപുരം: ഇന്ത്യയിലേക്ക് ഒഴുകുന്ന സ്വര്‍ണ്ണക്കടത്തിൻറ  മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരം പ്രസ്സ് ക്‌ളബില്‍നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം 44 കോടിയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടിയതായി കമ്മീഷണര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്വര്‍ണ കടത്ത് പിടികൂടിയത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്. 84 കിലോ സ്വര്‍ണം കടത്തിയ 175 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണ കള്ളകടത്ത് നടക്കുന്നവെന്നാണ് കരുതുന്നത്. കള്ളക്കടത്ത് വര്‍ദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റസും അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കള്ളകടത്ത് കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. 28 കോടിയുടെ സ്വര്‍ണമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടികൂടിയത്. കഴിഞ്ഞ രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷിലൂടെ 123 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയെന്നും കസ്‌ററംസ് കമ്മീഷണര്‍ പറഞ്ഞു.

JITHESH DAMODAR INDAINEWS24

Leave a Reply