jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയിലെ രോഗമുക്തി നിരക്ക്‌ 61.53 ശതമാനം,കേരളത്തില്‍ ദൈനംദിന പരിശോധന 10,000 കടന്നു

ന്യൂഡൽഹി:ഇന്ത്യയിലെ  ‌കോവിഡ് ബാധിതര്‍ 8 ലക്ഷത്തിലേക്ക് അടുക്കുന്നു.ഇതുവരെ മരണം 21000 കടന്നു.രോഗമുക്തി നിരക്ക്‌ 61.53 ശതമാനം. ആകെ അതേസമയം രോഗമുക്തി നിരക്ക് 61.53 ലേക്ക് ഉയര്‍ന്നു. 4.57 ലക്ഷം പേർ രോഗമുക്തരായപ്പോൾ 2.65 ലക്ഷം പേർ നിലവില്‍  ചികിത്സയിലുണ്ട്‌.ഇന്ത്യയില്‍ പത്തുലക്ഷം പേരിൽ പരിശോധന 7180 എന്ന തോതിലായി.

മഹാരാഷ്ട്രയിൽ ആകെ രോ​ഗികള്‍ 2.24 ലക്ഷവും  മരണം 9448 മായി.മുംബൈയിൽ മാത്രം  മരണം അയ്യായിരം കടന്നു.തമിഴ്‌നാട്ടിൽ ആകെ 1.22 ലക്ഷം രോ​ഗികള്‍ ഉണ്ട്, മരണം 1700.ഡൽഹിയിൽ  ആകെ രോ​ഗികള്‍ 104864, മരണം 3213. അതേസമയം ദിവസേനയുള്ള രോ​ഗികളില്‍ കർണാടക ഡൽഹിയെ മറികടന്നു.ബുധനാഴ്‌ച  2062 രോ​ഗികളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോ​ഗികൾ 28877. മരണം 470.

കേരളത്തില്‍ ഇന്നലെ 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്ത്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനനിരക്ക്‌ വർധിപ്പിച്ചു. ദിവസ പരിശോധന പതിനായിരം കടന്നു. ‌ബുധനാഴ്ച മാത്രം 11,250 സാമ്പിളാണ്‌ പരിശോധിച്ചത്‌. ആകെ 2,96,183 സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചതിൽ 4754 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 65,101 സാമ്പിൾ ശേഖരിച്ചു. ഇതിൽ 60,898 എണ്ണം നെഗറ്റീവായി.

INDIANEWS24 HEALTH DESK

Leave a Reply