728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിലും ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു

ഇന്ത്യയില്‍ വില്‍ക്കുന്ന പുതിയ വാഹന മോഡലുകള്‍ക്കു ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കും.2017 ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.2015 ഡിസംബറോടെ ക്രാഷ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര ഘന വ്യവസായസ പൊതുസംരംഭ സഹമന്ത്രി ജി എം സിദ്ധേശ്വര അറിയിച്ചു.

പുതിയ മോഡലുകള്‍ക്ക് ക്രാഷ് ടെസ്റ്റ് ഏര്‍പ്പെടുത്തി രണ്ട് വര്‍ഷത്തിനകം വിപണിയിലുള്ള വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി അറിയിച്ചു.നിലവില്‍ രാജ്യത്ത് നിര്‍മിച്ചു വില്‍ക്കുന്ന ചില കാറുകള്‍ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടുന്നതായി ഗ്ലോബല്‍ എന്‍ സി എ പി ഡല്‍ഹിയില്‍ നടത്തിയ അവതരണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്.ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സുരക്ഷാനിലവാരത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു.ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കു ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു.മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗത്തിലുള്ള ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് വിജയിക്കുന്ന മോഡലുകള്‍ക്കു മാത്രം വിപണന അനുമതി നല്‍കാനാണു തീരുമാനം.

ഇന്ത്യയില്‍ ഇന്ത്യയില്‍ എന്‍ സി എ പി രൂപവല്‍ക്കരണത്തിനായി കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.എ ഐ എസ് 098, എ ഐ എസ് 099 നിലവാര പ്രകാരമുള്ള ക്രാഷ് ടെസ്റ്റുകള്‍ നിലവില്‍ വില്‍പ്പനയിലുള്ള മോഡലുകള്‍ക്കും ബാധകമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാവുന്നതോടെ ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് സംബന്ധിച്ച നിബന്ധനകള്‍ വിജ്ഞാപനം ചെയ്യുമെന്നാണു പ്രതീക്ഷ. തുടര്‍ന്ന് ഈ നിലവാരം കൈവരിക്കാന്‍ രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് സമയം അനുവദിക്കും. സുരക്ഷ സംബന്ധിച്ച കുറഞ്ഞ നിലവാരത്തിനു പുറമെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിര്‍ദിഷ്ട ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രയുടെ ഭാഗമായി ഉയര്‍ന്ന ഗുണനിലവാരമുള്ള വാഹനങ്ങള്‍ക്കു സ്റ്റാര്‍ റേറ്റിങ് നല്‍കാനും ആലോചനയുണ്ട്. ഇതോടെ വാഹനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആശ്രയിക്കാവുന്ന ഗുണനിലവാരമായി ഈ റേറ്റിങ് മാറുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

INDIANEWS24 TECHNOLOGY

Leave a Reply