jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രം ജനിച്ചിട്ട് ഇന്ന് 85 വര്‍ഷം

ഇന്ത്യന്‍ ചലച്ചിത്രത്തിന് ഇന്ന് ഒരു ചരിത്ര സ്മരണ പുതുക്കുന്ന ദിവസം.രാജ്യത്തെ ആദ്യ ശബ്ദചിത്രം റിലീസ് ചെയ്തതിന്റെ 85-ാം വാര്‍ഷികമാണിന്ന്.1931 മാര്‍ച്ച് 14നാണ് ബോംബെ(ഇന്നത്തെ മുംബൈ)യിലെ മജേസ്റ്റിക് തീയേറ്ററില്‍ അലം ആരാ എന്ന ചിത്രം പുറത്തിറങ്ങിയത്.ഉര്‍ദുവിലായിരുന്നു ചിത്രം.Alam_Ara2

ബ്രിട്ടീഷ് ഭരണകാലമായിരുന്ന അന്ന് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ ഇറങ്ങിയ ചിത്രം കാണാന്‍ വന്‍ തിരക്കാണ് മജേസ്റ്റിക്കില്‍ അനുഭവപ്പെട്ടത്.ജനത്തെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് പോലീസിന്റെ വന്‍ സന്നാഹം തന്നെ തയ്യാറായി നിന്നിരുന്നു.

alam ara 3സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖാന്‍ ബഹാദൂര്‍ അര്‍ദേശ് ഇറാനി ആണ് ചിത്രം സംവിധാനം ചെയ്തത്.രാജകുമാരന് നാടോടി പെണ്‍കുട്ടിയോട് തോന്നിയ പ്രണയത്തെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ജോസഫ് ഡേവിഡ് ആണ്.പാര്‍സി നാടകത്തെ ചലച്ചിത്രമാക്കിയ ഇതിന് ഉര്‍ദു പരിഭാഷ പകര്‍ന്നത് മുന്‍ഷി സഹീര്‍ ആണ്.നിരവധി സിനിമകളിലൂടെ ആദ്യകാല ഇന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമായ സുബൈദ ബീഗം ആണ് ചിത്രത്തിലെ അലം ആരാ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.ഏഴ് പാട്ടുകളാണ് ഈ സിനിമയിലുള്ളത്.ഇംപീരിയല്‍ മൂവിടോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

INDIANEWS24.COM Movies

Leave a Reply