728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിലെങ്ങും പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം മാര്‍ച്ചോടെ

ന്യൂഡല്‍ഹി:ഇന്ത്യയില്‍ എവിടെ പോയാലും ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാവുന്ന സംവിധാനം പൂര്‍ണമായും പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ വരുന്നു.ഇതിനായി അടുത്ത മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ടിവരും.രാജ്യമെങ്ങും പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എം എന്‍ പി) സൗകര്യം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ടെലികോം വകുപ്പ് അംഗീകാരം നല്‍കിയതോടെയാണ് അധികം താമസിയാതെ ഈ സൗകര്യം ലഭ്യമാകുക.

ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ പാകത്തില്‍ ഫോണ്‍ നമ്പര്‍ മാറാതെ എം എന്‍ പി സൗകര്യം നല്‍കണമെന്ന്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.ഇതോടെ തീരുമാനം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

ഈ ഓഗസ്റ്റ് 31 വരെ 13 കോടി ജനങ്ങളാണ് എംഎന്‍പി സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് ട്രായ് വ്യക്തമാക്കുന്നു.എംഎന്‍പി പൂര്‍ണമായും നിലവില്‍ വന്നാല്‍ കേരളത്തില്‍ നിന്ന് സിം എടുക്കുന്നയാള്‍ക്ക് ഇന്ത്യയില്‍ എവിടെ ചെന്നാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും.നിലവില്‍ കേരളത്തില്‍ നിന്ന് സിം എടുത്തയാള്‍ക്ക് സംസ്ഥാനത്തെ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നു മാത്രമേ നമ്പര്‍ മാറാതെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

INDIANEWS24.COM TECHNOLOGY

 

Leave a Reply