jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അമേരിക്ക സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയടക്കം 11 രാജ്യങ്ങളില്‍ നിന്നും സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനം കര്‍ശനമാക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശുപാര്‍ശ. യു എസ് വാണിജ്യ മന്ത്രാലയമാണ് പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് തീരുമാനം.

ദേശീയസുരക്ഷ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിന് പ്രസിഡന്റിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 53 ശതമാനം ഇറക്കുമതിചുങ്കം ചുമത്തണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയിലുള്ളത്. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 24 ശതമാനവും, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ഏഴു ശതമാനവും ആഗോള ഇറക്കുമതി ചുങ്കം ചുമത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

ഇതു സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രഖ്യാപനം ഏപ്രില്‍ പകുതിയോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്.ഇന്ത്യയും ചൈനയും കൂടാതെ ബ്രസീല്‍, കോസ്റ്ററിക്ക, ഈജിപ്ത്, മലേഷ്യ, കൊറിയ, റഷ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലാന്‍ഡ്, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ കൂടി തീരുമാനം ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം യുഎസ് ഇറക്കുമതി ചെയ്ത മൊത്തം സ്റ്റീലീല്‍ രണ്ടു ശതമാനം ഇന്ത്യയില്‍ നിന്നായിരുന്നു.

INDIANEWS24.COM International Desk

Leave a Reply