728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ ടെറി വാല്‍ഷ് രാജിവച്ചു

ന്യൂഡല്‍ഹി:ഇന്ത്യയുടെ പുരുഷ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജിവച്ചു.ബുധനാഴ്ച്ച കരാര്‍ കാലാവധി തീരാനിരിക്കെ ഹോക്കി ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.

നീണ്ട പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതില്‍ വാല്‍ഷിന്റെ പരിശീലന മികവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.തന്റെ ആവശ്യങ്ങള്‍ ഹോക്കി ഇന്ത്യ അംഗീകരിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.തിങ്കളാഴ്ച്ച സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തിലും വാല്‍ഷിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതേ തുടര്‍ന്നാണ് വാല്‍ഷ് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 19ന് ഹോക്കി ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചിരുന്നു.പിന്നീട് സായ് ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു.

വാല്‍ഷ് മുന്നോട്ട് വച്ച ആവശ്യങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചെങ്കിലും ധാരണയില്‍ എത്താന്‍ കഴിയാതെ വന്നതോടെയാണ് രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ വാല്‍ഷ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണപരമല്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ബത്ര പറഞ്ഞു.

INDIANEWS24 SPORTS DESK

Leave a Reply