728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ സിനിമ ആഗോള സംഗീത വിപണിയെ ലക്ഷ്യമിടണം: സോഹന്‍ റോയ്‌

കൊച്ചി: ലോക സിനിമാ വിപണിയില്‍ മുന്‍ നിരയിലുള്ള ഇന്ത്യന്‍ സിനിമാ വ്യവസായം സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ മുന്‍കൈയ്യെടുക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. കൊച്ചിയിലെ ഐ എം സി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംഗീതമേഖലയിലുള്ളവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സംഗീത വ്യവസായം പ്രൊഫഷണലിസത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട സോഹന്‍ റോയ് മ്യൂസിക് ക്ലിയറന്‍സ്, റോയല്‍റ്റി, ആന്റിപൈറസി, പകര്‍പ്പവകാശം തുടങ്ങിയ മേഖലകളില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഇന്‍ഡിവുഡ് മുന്‍കൈയ്യെടുക്കുമെന്നും പറഞ്ഞു. ഹോളിവുഡിനോട് മത്സരിക്കാന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് മാതൃഭൂമി ഗ്രൂപ്പ് ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ പറഞ്ഞു.

സംഗീത മേഖലയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയേയും പ്രശസ്ത ശബ്ദ സംയോജകന്‍ എന്‍ ഹരികുമാറിനും ചടങ്ങില്‍ ആജീവനാന്ത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രമേശ് നാരായണന്‍, മധു ബാലകൃഷ്ണന്‍, പ്രദീപ് സോമസുന്ദരന്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ജനപ്രിയ സംഗീത സംവിധായകനുള്ള പുരസ്‌കാരം ഗോപീസുന്ദറിനും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം രാഹുല്‍ രാജിനും സമ്മാനിച്ചു. സംവിധായകരായ ജിസ് ജോയിയും അനീഷ് അന്‍വറും സന്നിഹിതരായിരുന്നു.

INDIANEWS24.COM Kochi

Leave a Reply