ചെന്നൈ: ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ചെന്നൈയില്‍ ഇന്ന് തിരി തെളിയും . നാലുനാള്‍ നീണ്ടു നില്ക്കുന്ന ഈ മാമാങ്കത്തിന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സാണ് ചുക്കാന്‍ പിടിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഭാഗമാക്കി നെഞ്ചിലേറ്റിയ തമിഴകത്തിന്റെ കണ്ണും-മനസ്സും ഒരു വേദിക്കു ചുറ്റും സമ്മേളിക്കകയാണ് .
അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷം ഒരു താരസാഗരമായി മാറും. ഇന്ത്യയുടെ എല്ലാ ഭാഷകളിലെയും നടീ നടന്മാര് ചെന്നൈയിലേക്ക് ഒഴുകുകയാണ്.വെള്ളിത്തിരയിലെ അവതാരങ്ങള്‍ നേരില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരാധകരുടെ കടലിരമ്പത്തിന് ആവേശമേറും.
ഇന്ന് ഏഴരയോടെ തമിഴ്സിനിമയുടെ ആഘോഷത്തിന് തുടക്കമാകും. ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യനായിക ടി പി രാജലക്ഷ്മിയുടെ ഓര്മ്മപുതുക്കലോടെ ചടങ്ങിന് തിരശ്ശീല ഉയരും.തമിഴകത്തെ തലതൊട്ടപ്പന്മാര് മുതല്‍ പുതുതലമുറയിലെ താരങ്ങള്‍ വരെ വേദിയിലണിനിരക്കും.പാട്ടുകള്‍ക്കും നൃത്തരൂപങ്ങള്‍ക്കുമാണ് ഏറെ പ്രാധാന്യം. പന്ത്രണ്ടോളം ഡാന്‍സ് നമ്പറുകള്‍ അവതരണത്തിനായി ഒരുങ്ങികഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചെത്തുന്നരജനിയും കമലുമാണ് തമിഴ്സിനിമാആഘോത്തിന്റെ പ്രധാന ഹൈലൈറ്റ്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പിറന്നാള്‍ ആഘോഷം ശനിയാഴ്ച്ചവൈകീട്ട് 4.30ന് നടക്കുന്നപൊതുചടങ്ങില് ഉദ്ഘാടനം ചെയ്യും. കാത്തിരിക്കാം താര മാമാങ്കത്തിനായ് !!!