jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി റഫാല്‍ വിമാനങ്ങള്‍ അംബാലയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി  ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാല്‍ വിമാനങ്ങളെത്തി.ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36ഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി.രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യസ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30 എസ്  വിമാനമാണ്. റഷ്യയില്‍ നിന്നാണ് ഇവ വാങ്ങിയത്…ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യന്‍ സമുദ്രമേഖലയിലേയ്ക്ക് റഫാല്‍ വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ആകാശപരിധിയിലെത്തിയ വിമാനങ്ങള്‍ അറബിക്കടലില്‍ വിന്യസിച്ചിരുന്ന നാവികസേനാ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധം സ്ഥാപിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ക്ക് ഇരുവശത്തുമായി അകമ്പടിയായി അംബാലയിലേയ്ക്ക് തിരിച്ചു.

INDIANEWS24 NEWDELHI DESK

Leave a Reply