728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ വിപണികളില്‍ ലഭിക്കുന്നത് ഗുണനിലവാരമുള്ള മരുന്നുകളെന്ന് പഠനം

ന്യൂഡല്‍ഹി: അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് അവിടുത്തെക്കാള്‍ ഗുണനിലവാരമുള്ള മരുന്നുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു എച്ച് ഒ) പഠനം. ആഗോള തലത്തില്‍ 10.5 ശതമാനം ഗുണനിലവാരമില്ലാത്തതോ കൃത്രിമമായതോ ആയ മരുന്നുകള്‍ ലഭ്യമാകുമ്പോള്‍ ഇന്ത്യ അടക്കമുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് 2 ശതമാനം മാത്രമാണ്.

ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സര്‍വേയ്‌ലന്‍സ് അന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം(ജി എസ് എം എസ്) മരുന്നുകളുടെ ഗുണനിലവാരവും കൃത്രിമത്വവും അറിയാനായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അംഗരാജ്യങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് ആവശ്യമായ സഹായങ്ങല്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ 2013 മുതലാണ് ജി എസ് എം എസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2013 മുതല്‍ 2017 വരെ ലോകത്താകമാനമുള്ള പത്ത് ശതമാനത്തോളം മരുന്നുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരുന്നുകളില്‍ ചേര്‍ന്നിട്ടുള്ള കെമിക്കല്‍ ഫോര്‍മാറ്റ് കവറില്‍ തെറ്റായി രേഖപ്പെടുത്തിയും മറ്റും ഗുരുതരമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ക്യാന്‍സര്‍ മരുന്നിനെ ഗര്‍ഭനിരോധന മരുന്നായി ലഭ്യമാക്കാറുണ്ട്, ആന്റിബയോട്ടിക്കുകളെ വാക്‌സിന്‍ ആയും വില്‍പ്പനക്കെത്താറുണ്ടെന്ന് പഠനത്തില്‍ പറഞ്ഞിരിക്കുന്നു.

നിലവാരമില്ലാത്ത വാക്‌സിനുകള്‍ വലിയതോതിലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. ലോകത്താകമാനം ഇത്തരത്തില്‍ നിലവാരമില്ലാത്തതും തെറ്റാതയുമായ മരുന്നുകളുടെ 1500 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തിലുണ്ട്. അമേരിക്കയിലും മറ്റും 19 മുതല്‍ 26 ദശലക്ഷം പേര്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ ഫാര്‍മസി വഴിയാണ് വാങ്ങുന്നത്. ഈ ഓണ്‍ലൈന്‍ മരുന്ന് വിപണിയെ തീരെ നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിക്കാനുള്ള എളുപ്പവഴിയായാണ് മരുന്നുകമ്പനികള്‍ കാണുന്നത്.

ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന മരുന്നുകള്‍ക്കും മറ്റും ബാര്‍ക്കോഡും ഹോളോഗ്രാമും നിര്‍ബന്ധമാക്കിയതോടെ ഒരു പരിധി വരെ നിലവാരമില്ലാത്തവ കടന്നുകൂടുന്നത് പരിഹരിക്കാനായെന്നാണ് പറയുന്നത്. ഇന്ത്യയിലെ മരുന്നുകള്‍ വിതരണത്തിനെത്തിക്കുന്ന രീതി സംബന്ധിച്ച് ഭാരത് ബയോടെക്കിലെ നിരീക്ഷകന്‍ ഇത് സംബന്ധിച്ച് വ്യക്തത നല്‍കുന്നു.

INDIANEWS24.COM NEWDELHI

Leave a Reply