728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ വിധി നിര്‍ണ്ണയം ഇന്ന്, വോട്ടെണ്ണൽ അല്‍പ്പ സമയത്തിനകം,ആദ്യഫലസൂചന പത്ത് മണിയോടെ

ന്യൂഡൽഹി :പതിനേഴാമത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍  ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.542 ലോക‌്സഭാ മണ്ഡലത്തിലും രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചന അറിയാം. രണ്ടു മണിയോടെ ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടെണ്ണിത്തീരുമെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തിലെ വിവിപാറ്റുകൾകൂടി എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും. അതേസമയം വിവിപാറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത‌് വോട്ടെണ്ണലിന്റെ തുടക്കത്തിൽത്തന്നെ വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ തള്ളി.വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റുകളുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. വിവിപാറ്റുകൾ തുടക്കത്തിൽത്തന്നെ എണ്ണിയാൽ തെരഞ്ഞെടുപ്പ‌് ഫലം വല്ലാതെ വൈകുമെന്ന ന്യായമാണ‌് കമീഷൻ പറയുന്നത്.വോട്ടെണ്ണൽ പൂർത്തിയായശേഷംമാത്രമാകും അഞ്ച‌് ബൂത്തിലെ വിവിപാറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തുക. എണ്ണത്തില്‍  എന്തെങ്കിലും പൊരുത്തക്കേടുണ്ടായാൽ വിവിപാറ്റ‌് എണ്ണമാകും അന്തിമമായി അംഗീകരിക്കുകയെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വ്യക്തമാക്കി. വിവിപാറ്റുകളുടെ എണ്ണത്തിന‌് അനുസൃതമായി ആകെ വോട്ടുകളിൽ മാറ്റം വരുത്തിയശേഷം ഔദ്യോഗികമായ ഫലപ്രഖ്യാപനം നടത്തും. ബുധനാഴ‌്ച രാവിലെ യോഗം ചേർന്നാണ‌് പ്രതിപക്ഷ പാർടികളുടെ ആവശ്യങ്ങൾ കമീഷൻ തള്ളിയത‌്.

വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും  മീഡിയാസെന്റർ സജ്ജമാക്കി. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ ലോക‌്സഭാ മണ്ഡലം തിരിച്ചുള്ള ഫലം ലഭിക്കും.കമീഷന്റെ സുവിധ സോഫ‌്റ്റ‌്‌വെയർ വഴിയും ലഭിക്കും (https://results.eci.gov.in). കമീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും.  നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ എൻഐസി ട്രെൻഡ് (TREND) വഴിയുള്ള ഫലങ്ങൾ നേരിട്ട് ലഭ്യമാക്കും.(http://trend.kerala.gov.in & http://trend.kerala.nic.in ) TREND മൊബൈൽ ആപ്പിലും ഫലം ലഭിക്കും.  PRD Live മൊബൈൽ ആപ്പിലും തത്സമയ വിവരമുണ്ടാകും.

തപാൽ ബാലറ്റ് എണ്ണൽ പൂർത്തിയാകുന്നതുവരെ ഇലക്ട്രോണിക് വോട്ടിങ‌് യന്ത്രങ്ങളുടെ (ഇവിഎം) വോട്ടെണ്ണൽ നിർത്തിവയ‌്ക്കില്ലെന്ന‌്  മുഖ്യതെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇവിഎമ്മിൽ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരും. ഇതോടൊപ്പം തപാൽ വോട്ടും എണ്ണും.തപാൽ വോട്ട‌് എണ്ണിത്തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇവിഎമ്മുകളിലെ വോട്ടെണ്ണൽ നിർത്തിവയ‌്ക്കാനായിരുന്നു നേരത്തെയുള്ള നിർദേശം. ഇവിഎമ്മിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവി പാറ്റ് രസീതുകളുടെ എണ്ണൽ തുടങ്ങും. ക്ര്യത്യം എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

INDIANEWS 24 ELECTION DESK

Leave a Reply