728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇംഗ്ലണ്ടിന് വേണ്ട:അയര്‍ലന്‍ഡിലേക്ക് സ്വാഗതം 

ഡബ്ലിന്‍ :ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകള്‍ നിരാകരിക്കുമ്പോള്‍ അയര്‍ലണ്ട് നേട്ടമുണ്ടാക്കുന്നു.ഡബ്ലിനിലെ ട്രിനിറ്റി കോളേജ് മുതല്‍, കോര്‍ക്കിലെ യൂണിവെഴ്സിറ്റി കോളേജ് വരെയുള്ള  അയര്‍ലന്‍ഡിലെ പ്രമുഖ സര്‍വ്വകലാശാലകള്‍ എല്ലാം തന്നെ ഈ അവസരം മുതലാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിസാ അനുവദിക്കുന്നുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍.

ഏഷ്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഡിഗ്രിക്ക് ശേഷം സൌജന്യ സ്കോളര്‍ഷിപ്പ് പോലെയുള്ള പാക്കേജുകള്‍ അയറിഷ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വിസാ നിഷേധിക്കപ്പെട്ട 50% വിദ്യാര്‍ത്ഥികള്‍ അയര്‍ലന്‍ഡിലെ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍.ഒരു വര്‍ഷം വരെ മാത്രം നീളുന്ന കോഴ്സുകള്‍ക്ക് പോലും അയറിഷ് സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ അനുവദിക്കുന്നുണ്ട്.കൂടാതെ വിവര സങ്കേതിക മേഖലിയില്‍ അനന്തമായ സാധ്യതയുള്ള കോഴ്സുകളാണ് അയറിഷ് കോളേജുകള്‍ മുന്നോട്ട് വെക്കുന്നത്.ലോകശ്രദ്ധയും ,പ്രശംസയും നേടിക്കഴിഞ്ഞ അയറിഷ് സോഫ്റ്റ് വെയര്‍ ഹബ്ബാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അയര്‍ലണ്ടിനെ കൂടാതെ ഓസ്ട്രേലിയയും ക്യാനഡയും വിദ്യാര്‍ത്ഥികള്‍ക്ക് വിസാ അനുവദിക്കുന്നുണ്ട് എങ്കിലും അയര്‍ലണ്ടാണ് ഈ കാര്യത്തില്‍ കൂടുതല്‍ വിജയം കൈവരിച്ചത്.ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശിയ ആക്രമണം പെരുകിയതും,ക്യാനഡയിലെ കടുത്ത ശൈത്യകാലവും അയര്‍ലണ്ടിനെ സഹായിച്ചിട്ടുണ്ട്.

Leave a Reply