മോന്‍ട്രിയല്‍:ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമം തുടരുന്നതിന് പിന്നാലെ കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ അതിര്‍ത്തിയില്‍ തടഞ്ഞു.കനേഡിയന്‍ പൗരത്വമെടുത്ത് അവിടെ സ്ഥിരതാമസമാക്കിയ മന്‍പ്രീത് കൂനര്‍ എന്ന മുപ്പത് കാരിക്കാണ് ഈ ദുരനുഭവം.ക്യൂബെക്-വെര്‍മോണ്ട് അതിര്‍ത്തിയിലാണ് സംഭവം.
വെള്ളക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ സ്പായിലേക്ക് പോകുകയായിരുന്ന മന്‍പ്രീതിനെ അതിര്‍ത്തിയില്‍ തടയുകയായിരുന്നു.കുടിയേറ്റ വിസ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിലപാട് കാരണം ആറ് മണിക്കൂറോളം ഇവര്‍ അതിര്‍ത്തിയില്‍ തങ്ങി.തുടര്‍ന്നും പ്രവേശനം സാധ്യമല്ലെന്ന് വന്നതോടെ മടങ്ങിപോകുയായിരുന്നു.കുടിയേറ്റ വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപിന്റെ നയം നിങ്ങളെ തടയുന്നുവെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇവര്‍ വ്യക്തമാക്കി.പ്രവേശനം നിഷേധിക്കുക മാത്രമല്ല ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുക്കുകയും ഫിംഗര്‍ പ്രിന്റ് ശേഖരിക്കുകയും ചോദ്യംചെയ്യുകയും ചെയ്തതായി അവര്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യയില്‍ നിന്നും എത്തിയവരാണ് മന്‍പ്രീതിന്റെ മാതാപിതാക്കള്‍.1960കള്‍ മുതല്‍ കാനഡയിലെ ലാ സാല്ലേ എന്ന സ്ഥലത്താണ് ഇവരുടെ രക്ഷിതാക്കള്‍ താമസിച്ചുവരുന്നത്.മന്‍പ്രീതിന്റെ ജനനം കാനഡയില്‍ തന്നെയായിരുന്നു.അതിനാല്‍ തന്നെ മതിയായ കുടിയേറ്റ വിസയില്ലെന്ന് ഇവര്‍ വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.
INDIANEWS24.COM Ottowa