ഓസ്ലോ :ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൌരനുമായ അഭിജിത്ത് ബാനര്‍ജി,അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കൂടിയായ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രീമർ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം.ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ് പുരസ്കാരം. കൊൽക്കത്തയിൽ ജനിച്ച അഭിജിത്ത് ബാനർജി അമേരിക്കയില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു വരികയാണ്.
അമർത്യാ സെന്നിനുശേഷം ആദ്യമായാണ് സാമ്പത്തിക നൊബേൽ പുരസ്കാരത്തിന് ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്.വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍,മദര്‍ തെരേസ,അമര്‍ത്യാസെന്‍ എന്നിവരാണ് ബംഗാളില്‍ നിന്നും നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ഇതര വ്യക്തിത്വങ്ങള്‍.ഇവരെക്കൂടാതെ ഭൗതികശാസ്ത്രത്തില്‍ നോബേല്‍ പുരസ്ക്കാരം നേടിയ തമിഴ്നാട്ടുകാരനായ സി വി രാമന് കൊല്‍ക്കത്ത സര്‍വ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്നു.
INDIANEWS24 WORLD DESK