728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ റോക്കറ്റിന് എന്നത്തേയും വലിയ ചരിത്രം

ശ്രീഹരിക്കോട്ട:രാജ്യാന്തര ബഹിരാകാശ രംഗത്ത് അത്യുജ്ജ്വലമായ ചരിത്ര രേഖയായി ഇന്ത്യന്‍ റോക്കറ്റ് പറന്നുയര്‍ന്നു.ലോകത്ത് ആദ്യമായി ഒറ്റയടിക്ക് നൂറിലധികം ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളടക്കം ആറ് രാജ്യങ്ങളില്‍ നിന്നായി 104 ഉപഗ്രഹങ്ങളാണ് ബുധനാഴ്ച്ച കാലത്ത് പി എസ് എല്‍ വി -സി37 ഉപയോഗിച്ചായിരുന്നു ചരിത്ര വിക്ഷേപണം.പിഎസ്എല്‍വി-സി 37 ന്റെ 39-ാം ദൗത്യമാണിത്.

ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച റഷ്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് ഇന്ന് പി എസ് എല്‍ വി- സി37 കുതിച്ചുയര്‍ന്നത്.കഴിഞ്ഞ വര്‍ഷം ഇന്ത്യ 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു.ചരിത്ര ദൗത്ത്യത്തില്‍ വിജയിച്ച ഐ എസ് ആര്‍ ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.യുഎസ്, ഇസ്രയേല്‍, കസഖ്സ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ വിദേശരാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്.വിക്ഷേപിച്ച എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും.

INDIANEWS24.COM Sriharikotta

Leave a Reply