jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യന്‍ രൂപ പ്ലാസ്റ്റിക്കാകുന്നു

മുംബെ: ഇന്ത്യന്‍ കറന്സി ഇനി പ്ലാസ്റ്റിക്കിലും ഇറങ്ങിത്തുങ്ങും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 മുതലാകും പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഇറക്കി തുടങ്ങുക.പ്രധാനമായും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.കള്ളനോട്ടിന് തടയിടുന്നതിന് ഈ തീരുമാനം ഗുണകരമാകും എന്ന് വിലയിരുത്തപ്പെടുന്നു.കൂടാതെ പ്ലാസ്റ്റിക് നോട്ടുകളിൽ എളുപ്പം അഴുക്ക് പിടിക്കുകയോ പെട്ടെന്ന് കീറിപ്പോവുകയോ ചെയ്യില്ല. പല രാജ്യങ്ങളും പോളിമർ അടങ്ങിയ കറൻസി നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്.

കൊച്ചിയടക്കം ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ 2015 മുതൽ നോട്ടുകൾ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറ‍ഞ്ഞു. കൊച്ചിക്ക് പുറമേ മൈസൂർ,​ജയ്പൂർ,​ ഭുവനേശ്വർ,​ഷിംല എന്നീ അ‍ഞ്ച് നഗരങ്ങളിലാണ് പ്ലാസ്റ്റിക് കറൻസികൾ പരീക്ഷിച്ചത്.ആദ്യപടിയായി അ‍ഞ്ച്,​ പത്ത്,​ ഇരുപത് രൂപ നോട്ടുകളാകും പ്ലാസ്റ്റിക്ക് രൂപത്തില്‍ എത്തുക.

INDIANEWS24 MUMBAI

Leave a Reply