ജയ്പൂര്‍: പിങ്ക് സിറ്റിയിലെ വിജയ വേദിയില്‍ യുവതാരങ്ങളുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നേടിയത് ചരിത്ര വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 360 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 39 പന്തുകള്‍ ബാക്കി നിര്‍ത്തിക്കൊണ്ട് !
ഇന്ത്യ പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. സ്കോര്‍: ഓസ്ട്രേലിയ: 50 ഓവറില്‍ 359/5. 1. . ലക്ഷ്യത്തിലേക്ക് എത്തുംമുമ്പ് യുവ ഇന്ത്യക്ക് നഷ്ടമായത് കേവലം ഒരു വിക്കറ്റ് മാത്രം !
ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് തിരികൊളുത്തിയ ബാറ്റിംഗ് പൂരം വിരാട് കൊഹ് ലിയിലെത്തിയപ്പോള് സംഹാരഭാവം പൂണ്ടു. ബൗളര്‍മാര്‍ മാറി മാറി പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരുന്നു.
ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ സാക്ഷിയായത് ഒരു ദീപാവലി വെടിക്കെട്ടിനായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 359 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ പരാജയം ഏകദേശം ഉറപ്പിച്ച ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടാണ് യുവ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞത്. രാജ നഗരിയിലൂടെ ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ വരുംകാല പടയോട്ടത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
രോഹിത് ശര്‍മ 123 പന്തില്‍ 143 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 52 പന്തില്‍ 100 റണ്‍സടിച്ച വൈസ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.എട്ടു ഫോറും ഏഴു സിക്സറും അടങ്ങുന്നതായിരുന്നു കൊഹ് ലിയുടെ ഇന്നിംഗ്സ്. 17 ഫോറും നാലു സിക്സറും പറത്തിയാണ് രോഹിത് 141 റണ്‍സടിച്ചത്. ശിഖര്‍ ധവാന് (86 പന്തില്‍ 95) നേടി ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകി.നേരത്തെ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ് ലി(50 പന്തില്‍ 92), ആരോണ്‍ ഫിഞ്ച്(50), ഹ്യൂസ്(83), വാട്സണ്(59), , മാക്സ്വെല്(32 പന്തില്‍ 53) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. ജയ്പൂരിലെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ(1-1) പരമ്പരയില്‍ ഓസീസിനൊപ്പമെത്തി.ഒക്ടോബര്‍ 19 ന് മൊഹാലിയിലാണ് അടുത്ത മത്സരം . അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
SANU INDIA NEWS