728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഇന്ത്യന്‍’ ഫുട്‌ബോള്‍ ‘സൂപ്പര്‍’ ആക്കാനുള്ള ‘ലീഗ്’ ഇന്ന് തുടങ്ങും

കൊല്‍കത്ത:ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ അണിനിരത്തി ഐ പി എല്‍ മാതൃകയിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) ഫുടബോളിന് ഞായറാഴ്ച്ച തുടക്കമാകും.ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും ബിസിനസ്സ് ലോകവും ചേര്‍ന്നൊരുക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകീട്ട് ആറിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍വ്വഹിക്കും.

ആദ്യമത്സരം ഞായറാഴ്ച്ച വൈകീട്ട് ഏഴിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ് സിയും തമ്മില്‍ അരങ്ങേറും.കൊച്ചിയുടെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റം നാളെയാണ്.ഗുവാഹട്ടിയില്‍ നടക്കുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടും.

ഐ എസ് എല്‍ അരങ്ങേറുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ കരുത്തുറ്റതാകാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോകത്ത് ഏറ്റവും ആവേശകരമായ കായിക മത്സരത്തില്‍ ഇന്ത്യയെയും ഭാഗവാക്കാക്കുകയെന്ന സ്വപ്‌നത്തിലേക്കുള്ള കാല്‍വെപ്പായാണ് കളിപ്രേമികള്‍ ഇതിനെ കാണുന്നത്.അതിനാലാണ് ഐ എസ് എല്‍ എന്ന ആശയം വന്നപ്പോള്‍ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ഇതിനായി മുന്നിട്ടിറങ്ങിയത്.

INDIANEWS24.COM SPORTS DESK

Leave a Reply