728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ നടിയെ ടൊറന്‍റോ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബംഗാളി സിനിമാതാരം റിതുപര്‍ണ സെന്‍ഗുപ്തയെകാനഡയിലെ  ടൊറന്‍റോ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ചു. വിസ അടക്കം നിയമപരമായ എല്ലാ യാത്രാ രേഖകളും ഉണ്ടായിരുന്നിട്ടും തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് റിതുപര്‍ണ പറഞ്ഞു.

ബംഗാളി സിനിമയായ മുക്തിയുടെ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. നാളെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക. ഇന്ത്യന്‍  എംബസിയുടെ ഇടപെട ലിന് ശേഷമാണ് റിതുപര്‍ണക്ക് വിമാനത്താവളത്തിന് പുറത്തുകടക്കാന്‍ കഴിഞ്ഞത്.

2010 മുതല്‍ 2015 വരെ കാലാവധിയുള്ള  വിസ ഉണ്ടായിട്ടും ടൊറന്‍റോ വിമാനത്തവാള അധികൃതര്‍ തന്നെ അനധികൃതമായി തടഞ്ഞുവെക്കുകയായിരുന്നുവെന്ന് 41 കാരിയായ താരം പറഞ്ഞു. തന്‍റെ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും കാനഡയില്‍ എന്ത് ജോലിക്കാണ് പോകുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചുവെന്നും റിതുപര്‍ണ പറഞ്ഞു.

Leave a Reply