728-pixel-x-90-2-learn
728-pixel-x-90
<< >>

ഇവരുടെ മക്കളെ ഇന്ത്യക്ക് വേണ്ടേ?

കറാച്ചി : അമേരിക്കയില്‍ അറസ്റ്റിലായ  ദേവയാനി കോബ്രഖഡെയുടെ കണ്ണിരു കണ്ടപ്പോള്‍ മനമിളകിയ  ഇന്ത്യന്‍ അധികൃതര്‍ക്ക് മലയാളി ദമ്പതികളായ ഹനീഫാ-ഹസീനാ ദമ്പതികളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീര്‍ കാണാന്‍ കണ്ണില്ല. പാകിസ്ഥാനില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളായ ഹനീഫ ഹസീനാ ദമ്പതികള്‍ മൂന്നു വയസ്സും എട്ട് മാസവും പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് മടങ്ങി പോരേണ്ട ഗതികേടിലാണ്. അതും ഇന്ത്യന്‍ എംബസി അധികൃതരുടെ ഉദാസീനത കാരണം.

പാകിസ്ഥാനിലെ പ്രമുഖ മലയാളികളില്‍ ഒരാളും അറിയപ്പെടുന്ന വ്യവസായിയും ആയിരുന്നു ഹനീഫിന്റെ അച്ഛന്‍ അബ്ദുള്ള .അച്ഛന്‍റെ പേരില്‍ ഉണ്ടായിരുന്ന വസ്തു വില്‍ക്കുന്നതിന് വേണ്ടിയാണ് ഹനീഫും ഹസീനയും പാകിസ്ഥാനിലേയ്ക്ക് പോയത്.വിഭജന കാലത്ത് പാകിസ്ഥാനിലെക്ക് കുടിയേറിയ ഹനീഫിന്റെ അച്ഛന്‍ അബ്ദുള്ളക്കു വന്‍കിട ഹോട്ടല്‍ അടക്കം നിരവധി സ്വത്തുക്കള്‍ ഉണ്ട്.എന്നാല്‍ വസ്തു കച്ചവടം ഉദ്ദേശിച്ച സമയത്ത് നടക്കാതിരുന്നതിനാല്‍ ഹനീഫും ഭാര്യ ഹസീനയും കഴിഞ്ഞ ആറു വര്‍ഷമായി പാകിസ്ഥാനില്‍ ആണ് താമസിക്കുന്നത്. ഈ കാലയളവില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ പിറന്നു. കുട്ടികള്‍ ജനിച്ച ഉടന്‍തന്നെ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിര്ദ്ദിഷട വ്യവസ്ഥകള്‍ അനുസരിച്ച് അപേക്ഷ നല്‍കി എങ്കിലും ഇവരുടെ അപേക്ഷ പരിഗണിക്കാതെ എംബസ്സി അധികൃതര്‍ അകാരണമായി മാറ്റി വെക്കുകയാണ് ഉണ്ടായത്.

അച്ഛന്റെ പേരിലുള്ള വസ്തു വകകള്‍ വില്‍ക്കുന്നതിനു ആവശ്യത്തില്‍ കൂടുതല്‍ സമയം അനുവദിച്ചു എന്നും ഇനിയും ആ കാരണം പറഞ്ഞു വിസാ നീട്ടി നല്‍കാന്‍ കഴിയില്ല എന്നും കാണിച്ച് പാകിസ്ഥാന്‍ അധികൃതര്‍ ഈ ദമ്പതികള്‍ക്ക് നാട് വിട്ടു പോകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.എന്നാല്‍ കുട്ടികളുടെ പാസ്സ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇവര്‍ പാകിസ്ഥാനില്‍ തന്നെ കഴിയുകയാണ്.

കുട്ടികളുടെ പാസ്സ്പോര്‍ട്ട് അപേക്ഷ എത്രയും വേഗത്തില്‍ പരിഗണിച്ചു ഇവരെ സഹായിക്കണം എന്ന് ഹനീഫയുടെ  ഭാര്യാ പിതാവ് കേന്ദ്ര മന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ അടക്കുമുള്ള പ്രമുഖര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Leave a Reply