ന്യൂഡല്‍ഹി:പാക്അധീന കശ്മീരിലെ ഭികര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ നീക്കത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച് ഉറിയില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍.11 ദിവസം മുമ്പുണ്ടായ ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വെള്ളിയാഴ്ച്ച മരണമടഞ്ഞിട്ടുമുണ്ട്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971ലെ ഇന്ത്യാ-പാക് യുദ്ധകാലത്താണ് ഇതിന് മുമ്പ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തിയിട്ടുള്ളത്.കാര്‍ഗിലിലെ വ്യാപകമായ നുഴഞ്ഞുകയറ്റം,പാര്‍ലമെന്റ് ആക്രമണം തുടങ്ങിയ പലഘട്ടങ്ങളിലായി നിരവധി പ്രകോപനങ്ങളുണ്ടായിട്ടും ഇതേ വരെ ഇന്ത്യ നിയന്ത്രണ രേഖയ്ക്കപ്പുറം കടക്കാതെ സംയമനം പാലിച്ചാണ് തിരിച്ചടി നല്കിക്കൊണ്ടിരുന്നത്.എന്നാല്‍ വ്യക്തമായ ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ തങ്ങുന്ന ക്യാമ്പുകള്‍ മനസ്സിലാക്കി ഒരു ഇന്ത്യന്‍ സൈനികന് പോലും പോറലേല്ക്കാത്ത വിധത്തില്‍ കഴിഞ്ഞ ദിവസം ഓപ്പറേഷന് പൂര്‍ത്തിയാക്കുകയായിരുന്നു.രാഷ്ട്രപതി,ഉപരാഷ്ട്രപതി,മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ജമ്മു അന്‍ഡ് കശ്മീര്‍ മുഖ്യമന്ത്രി എന്നിവരെ മാത്രം പദ്ധതി ധരിപ്പിച്ച ശേഷം ബുധനാഴ്ച്ച രാത്രിയില്‍ സൈന്യം ആക്രമം തുടരുകയായിരുന്നു.വ്യാഴാഴ്ച്ച പുലര്‍ച്ചെയായതോടെ ഓപ്പറേഷന് പൂര്‍ത്തിയാക്കി സൈന്യം മടങ്ങി.ഇക്കാര്യം അറിയിച്ച് ഇന്ത്യ പ്രസ്താവന ഇറക്കിയപ്പോള്‍ പാക്കിസ്താന് ഇതൊന്നും വാസ്തവമല്ലെന്ന് നിഷേധിച്ചു.ഇതിനുള്ള മറുപടിയായി ആളില്ലാ വിമാനത്തില്‍ ഇന്ത്യന്‍ ആക്രമണത്തിന്റെ വിഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും സമയമാകുമ്പോള്‍ ഇത് വെളിവാക്കുമെന്നുമുള്ള മറുപടി പാക്കിസ്താന്റെ എല്ലാ വാദങ്ങളെയും തകര്‍ത്തു.
വന്‍ശക്തികളായ അമേരിക്ക, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതേവരെ എതിരാളികള്‍ക്കുനേരെ സ്വന്തം അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളതും നടപ്പിലാക്കിയിട്ടുള്ളതും.ഇക്കൂട്ടത്തിലേക്ക് ഇന്ത്യയും ഇതോടെ പ്രതിരോധ ശക്തിയുടെ കാര്യത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് നേരത്തെ കൊല്ലപ്പെട്ട സൈനികരില്‍ മിക്കവരുടെയും മരണാനന്തര ക്രിയകള്‍ നടന്നുകൊണ്ടിരിക്കുകായിരുന്നു.അന്ന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഇന്ത്യന്‍ തിരിച്ചടിയില്‍ പാതിമാറിയ അവസ്ഥയിലായിരുന്നു.പലരും ഇന്ത്യന്‍ തിരിച്ചടിയില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു.റാഞ്ചി, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ ഇന്ത്യന്‍ നപടിയെ പ്രകീര്‍ത്തിച്ചു.അന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് നായിക് രാജ് കിഷോര്‍ സിംഗ് ആണ് വെള്ളിയാഴ്ച്ച ഡല്‍ഹിയിലെ സൈനികആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.ഇതോടെ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ എണ്ണം 19 ആയി.
INDIANEWS24.COM NEWDELHI