jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണിയുമായി എത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുവയ്ക്കുന്നു. തപാല്‍ വകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി തുടങ്ങിയാവും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുക.പുതിയ കമ്പനി നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. തപാല്‍ വകുപ്പ് നിലവില്‍ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് തപാല്‍ വകുപ്പിന് കീഴില്‍ ഇപ്പോള്‍ നിലവിലുളളത്.കുറെ നാളുകളായി തപാല്‍ വകുപ്പ് നടപ്പാക്കിവരുന്ന വൈവിധ്യവത്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. മുന്‍പ് പാഴ്സല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യാനായി പാഴ്സല്‍ ഡയറക്ട്രേറ്റ് തുടങ്ങിയിരുന്നു.

കുറെ നാളുകളായി തപാല്‍ വകുപ്പ് നടപ്പാക്കിവരുന്ന വൈവിധ്യവത്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. മുന്‍പ് പാഴ്സല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യാനായി പാഴ്സല്‍ ഡയറക്ട്രേറ്റ് തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല നിര്‍മ്മിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന് (ഐപിപിഐ) തുടക്കം കുറിച്ചത് വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇതോടെ തപാല്‍ വകുപ്പിന് ബാങ്കിംഗ് മേഖലയില്‍ വലിയ മുന്നേറ്റം നടത്താനായി.

INDIANEWS24 NEW DELHI DESK

Leave a Reply