728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ ടൂറിസം വകുപ്പിന്റെ ലണ്ടന്‍ ആസ്ഥാനം ജപ്തി നടപടി നേരിടുന്നു.

ലണ്ടന്‍:ഇന്ത്യയിലെ ടൂറിസം വകുപ്പിന്റെ ലണ്ടനിലെ ഒഫീസ് ആഴിമതിയുടെയും കെടുകാര്യസ്ഥതടെയും കൂടി കേന്ദ്രമാണ്.ഈ വിവരം പുറത്തു കൊണ്ട് വന്ന മലയാളിയായ സഞ്ജയ് മേച്ചേരിയെ ഇന്ത്യന്‍ ടൂറിസം വകുപ്പ് പിരിച്ച് വിട്ടിരുന്നു.തന്നെ പിരിച്ച് വിട്ടത്തിനെതിരെ ബ്രിട്ടനിലെ ലേബര്‍ കോടതിയില്‍ കൊടുത്ത കേസിലാണ് 91000പൌണ്ട് ജപ്തി ചെയിത് നല്‍കാന്‍ വിധി വന്നിരിക്കുന്നത്.

അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന് നഷ്ടപരിഹാരം എന്ന നിലയിലാണ് ഈ തുക സഞ്ജയ്ക്ക് നല്‍കാന്‍ കോടതിയുടെ വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നത്.2011 ല്‍ ഇദ്ദേഹത്തെ പിരിച്ച് വിട്ടപ്പോള്‍ ആദ്യം തന്നെ അദ്ദേഹം ലേബര്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.യുകെയിലെ തൊഴില്‍ നിയമം അനുസരിച്ച് 90 ദിവസത്തിനകം ലേബര്‍ ട്രൈബ്യൂണലിനെ സമീപിക്കണം എന്നാണ് നിര്‍ദ്ദേശിക്കുന്നത്.

ലേബര്‍ ട്രൈബ്യൂണല്‍ സഞ്ജയ് മേച്ചേരിയെ തിരിച്ചെടുക്കണം എന്ന് ഉത്തരവ് ഇട്ടു.എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ ഇന്ത്യന്‍ ടൂറിസം വകുപ്പ് തയ്യാറായില്ല.പിന്നിടുള്ള,കാലയളവില്‍ നിരവധി അപ്പീലുകളും കേസുകളും ഇന്ത്യന്‍ ടൂറിസം വകുപ്പ് കൊടുത്തുവെങ്കിലും ഒരിടത്തും ടൂറിസം വകുപ്പിന് നിരപരാധിത്തം തെളിയിക്കാന്‍ ആയില്ല.

നഷ്ടപരിഹാര തുക ജപ്തി ചെയിത് നല്കണം എന്ന് വിധി വന്നതോടെ ഒരു നയതന്ത്ര പ്രശ്നമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.

 

Leave a Reply