jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യന്‍ ഗതാഗതമന്ത്രി മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ പ്പെട്ടു

ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനനഗരയില്‍ ഒടുക്കം ഗതാഗത മന്ത്രിയും ഗതാഗതകുരുക്കില്‍ പെട്ടു.കേന്ദ്ര ഗതാഗതമന്ത്രി തിങ്കളാഴ്ച്ച രാത്രി രണ്ട് മണിക്കൂറിലേറെയാണ് ഡല്‍ഹിയില്‍ കുരുക്കില്‍പ്പെട്ട് കിടന്നത്.മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ മറ്റുള്ള യാത്രക്കാരുടെ അവസ്ഥയെ കുറിച്ച് ആകുലനായ അദ്ദേഹം 24 മണിക്കൂറിനുള്ളില്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.

വിമാനത്താവളത്തിലേക്ക് പോകുന്ന ഗുര്‍ഗോണ്‍മഹിപല്‍പൂര്‍ ഫ്‌ലൈഓവറില്‍ വച്ചാണ് മന്ത്രിയുടെ കാറും ഗതാഗതക്കുരുക്കില്‍ പെട്ടത്. തുടര്‍ന്ന് നാഷന്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ ഉന്നത അധികൃതരുടെയും അടിയന്തിര യോഗവും അദ്ദേഹം വിളിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply