728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ ആരാധകര്‍ തന്റെ മികവുറ്റ പ്രകനം അറിയാനിരിക്കുന്നു: റൊബര്‍ട്ടോ കാര്‍ലോസ്‌

മുംബൈ:ലോകകപ്പ് ഫുട്‌ബോള്‍ കാണികളാകാന്‍ മാത്രം ഇന്നോളം വിധിക്കപ്പെട്ടിട്ടുള്ള ഇന്ത്യക്കാര്‍ക്കായി ഇതാ ഒരു സുവര്‍ണ്ണ പ്രഖ്യാപനം.അതും ഫുട്‌ബോളിലെ സിംഹാസനം അടക്കിവാണ ബ്രസീല്‍ ടീമിലെ ഇതിഹാസ തുല്യമായ താരത്തില്‍ നിന്നാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ സ്വപ്‌നതുല്യമാകുകയാണ്.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനായി ഡെല്‍ഹി ഡൈനാമോസിന്റെ കളിക്കാരനും കോച്ചുമായി സ്ഥാനം പിടിച്ച സാക്ഷാല്‍ റൊബര്‍ട്ടോ കാര്‍ലോസാണ് ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.ഇന്ത്യക്കാര്‍ തന്റെ ഏറ്റവും മികച്ച പ്രകടനം എന്തെന്ന് അറിയാനിരിക്കുന്നതേയുള്ളുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ഐ എസ് എല്ലില്‍ ഏറ്റവും പ്രായം കൂടിയ താരമായി എത്തിയിരിക്കുന്ന ഈ 42 കാരന്‍ ഇന്ന് മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇങ്ങനെയും പറഞ്ഞു.പ്രായം തന്നെ ശാരീരികമായി കുറച്ച് തളര്‍ത്തിയെങ്കിലും മാനസികമായി ഏറെ കുരത്തനാണ്.അത് നിങ്ങള്‍ക്ക് ഐ എസ് എല്ലിന്റെ രണ്ടാം പതിപ്പില്‍ മനസ്സിലാകും.

ലോകകപ്പ് ഫുട്‌ബോള്‍ ഏറ്റവുമധികം തവണ സ്വന്തമാക്കിയ ബ്രസീല്‍ അവസാനമായി കിരീടമണിഞ്ഞ 2002 ല്‍ ടീമിന്റെ സജ്ജീവ സാന്നിധ്യമായിരുന്നു റൊബര്‍ട്ടോ കാര്‍ലോസ്.സ്പാനിഷ് ക്ലബ്ബായി റിയല്‍ മാഡ്രിഡില്‍ കാര്‍ലോസ് പ്ലേയറായിരിക്കെ ടീം മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ചരിത്രവും ഉണ്ട്.

ഇക്കലൊത്ത ഐ എസ് എല്‍ തുടങ്ങുന്നത് ഒക്ടോബര്‍ മൂന്നിനാണ്.പ്രഥമ ഐ എസ് എല്‍ കിരീടം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് സ്വന്തമാക്കിയത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ളതും കേരളത്തില്‍ നിന്നുള്ള ടീമുമായ കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു ഫൈനലിലെ എതിരാളി.

INDIANEWS24.COM Sport Desk

Leave a Reply