728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യക്കുള്ള മറുപടിയില്‍ പാകിസ്താന് അബദ്ധം പറ്റി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിരോധിക്കാനുള്ള പ്രസംഗത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതിക്ക് അബദ്ധം പറ്റി. ചിത്രത്തിനു പിന്നിലെ വസ്തുതകള്‍ നിരത്തി രാജ്യാന്തര മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ പാക്കിസ്താന് മറുപടിയില്ലാതായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലാണ് പാക് സ്ഥാനപതി മലീഹാ ലോധി തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.

കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാകുകയാണെന്ന് ആരോപിച്ച അവര്‍ ഗാസയില്‍ വ്യാമാക്രമണത്തിന് ഇരയായ യുവതിയുടെ ചിത്രമാണ് ഉയര്‍ത്തിക്കാട്ടിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എ എന്‍ ഐ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയതോടെ പാകിസ്താന്‍ വെട്ടിലായി. യു എന്‍ പൊതുസഭയയുടെ 72-ാം സമ്മേളനത്തിനല്‍ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ നിരവധി കുറ്റപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയുമായെത്തിയ മലീഹ ലോധി കശ്മീര്‍ വിഷയം ഉന്നയിച്ച് സുഷമയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി. ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച സുഷമ കശ്മീരികളുടെ പ്രശ്‌നം ഇവിടെ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു മലീഹയുടെ പ്രസംഗത്തിന്റെ കാതല്‍. പ്രസംഗത്തിനിടെ ഉയര്‍ത്തിക്കാട്ടിയ തെറ്റായ ചിത്രത്തിലൂടെ മലീഹ സ്വയം അബദ്ധത്തില്‍ ചാടുകയായിരുന്നു.

ഗാസയില്‍ 2014ല്‍ നടന്ന ആഭ്യന്തര കലാപത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങളാണ് കശ്മീരിലേതെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ ഹാജരാക്കിയത്. തീവ്രവാദത്തോടുള്ള പാക് സമീപനം അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ ചര്‍ച്ചയായത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ത്യ എയിംസും ഐ ഐ ടിയും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാകിസ്താന്‍ സ്ഥാപിക്കുന്നത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണെന്ന് സുഷമ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് മലീഹ ലോധി പ്രതിരോധിക്കാന്‍ തെറ്റായ ചിത്രവുമായെത്തിയത്.

INDIANEWS24.COM Newyork

Leave a Reply