jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യക്കാരില്‍ മൊബൈല്‍ ഷോപ്പിങ്ങിന്റെ അളവ് രണ്ട് കൊല്ലത്തിനിടെ ഇരട്ടിയായി

മുംബൈ:ഇന്ത്യക്കാരില്‍ മൊബൈല്‍ ഷോപ്പിങ്ങിന്റെ അളവ് രണ്ട് കൊല്ലത്തിനിടെ ഇരട്ടിച്ചു.ഇ-വാണിജ്യം കൊടികുത്തി വാഴുന്നതിനിടയിലേക്കാണ് പുതിയ ട്രെന്‍ഡായി മൊബൈല്‍ ഷോപ്പിങ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

മാസ്റ്റര്‍ കാര്‍ഡ് ഓണ്‍ലൈന്‍ ഷോപ്പിങ് സര്‍വ്വേ 2014 സംഘടിപ്പിച്ച സര്‍വ്വേയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് വ്യക്തമായത്.മുന്നില്‍ ചൈനയാണ്.അവിടെ 70.1 ശതമാനം മൊബൈല്‍ ഉപയോഗിച്ച് വ്യാപാരം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഇത്62.9 ശതമാനമാണ്.തായ്‌വാന്‍,തായ്‌ലാന്‍ഡ്, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഇന്ത്യയ്ക്കു പിന്നാലെയുണ്ട്.ഏഷ്യന്‍ പസഫിക്കിലെ 14 രാജ്യങ്ങളില്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് മൊബൈല്‍ വഴിയുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്തെത്തിയത്.18നും 64നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
മാസ്റ്റര്‍കാര്‍ഡ് നടത്തിയ സര്‍വേയില്‍ മറ്റൊരു കാര്യം കൂടി വ്യക്തമായി ഇന്ത്യക്കാരില്‍ 95 ശതമാനം പേരും 2012 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.മൊബൈലില്‍ ഷോപ്പിങ്ങിന് അനുകൂലമായ വിവിധ ആപ്‌സുകള്‍ ഇറങ്ങുന്നത് രാജ്യത്ത് മൊബൈല്‍ വ്യാപാരം തഴച്ചു വളരാന്‍ ഇടയാക്കുന്നു.സ്മാര്‍ട് ഫോണുകല്‍,സിനിമാ ടിക്കറ്റുകള്‍,വസ്ത്രങ്ങള്‍,ചെറിയ ഉപോയഗത്തിനുല്‌ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് മൊബൈല്‍ വ്യാപാരം വഴി കൂടുതലായും വാങ്ങിക്കൂട്ടുന്നത്.
പുതിയ രീതിയിലുള്ള വ്യാപര സമ്പ്രദായം ആളുകളെ ഡിജിറ്റല്‍ സോഫ്സ്റ്റിക്കേറ്റഡ് ലൈഫ് സ്റ്റൈലാക്കിയെന്നാണ് ഇതേ കുറിച്ച് മാസ്റ്റര്‍കാര്‍ഡ് ദക്ഷിണേഷ്യന്‍ ഹെഡ് വികാസ് വര്‍മ്മ പ്രതികരിച്ചത്.

INDIANEWS24 BUSINESS DESK

Leave a Reply