728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യക്കാരന് കളഞ്ഞുകിട്ടി തിരികെ ഏല്‍പ്പിച്ച ഭാഗില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങള്‍

ദുബായ്: കളഞ്ഞുകിട്ടിയ ഭാഗ് തിരകെയേല്‍പ്പിച്ച ഇന്ത്യന്‍ തൊഴിലാളിക്ക് ദുബായ് പോലീസിന്റെ ആദരവും സമ്മാനങ്ങളും. ഭാഗിനകത്ത് രണ്ട് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളായിരുന്നു. ദുബായില്‍ ശുചീകരണ തൊഴിലാളിയായി ജോലി നോക്കുന്ന വിനാകട്ടര്‍ ഭാഗ് കണ്ടെത്തിയ ഉടനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അല്‍ ഖാസിസിലെ ക്ലീനിങ് ഡ്യൂട്ടിക്കിടെയാണ് ബാഗ് കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ അത് ഇവിടെയുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യക്കാരന്റെ സത്യസന്ധതയെ അല്‍ ഖാസിസ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അലി അദീതി സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി ആദരിച്ചു. ദുബായ് പൊലീസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

INDIANEWS24.COM Gulf Desk

Leave a Reply