വാഷിംഗ്ടണ്‍ ഡി സി: വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വധിക്കപ്പെട്ട സംഭവത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
ജൂതന്മാര്‍ക്കെതിരായ ആക്രമണങ്ങളുള്‍പ്പെടെ രാജ്യത്തെ എല്ലാ വിദ്വേഷ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.കാന്‍സാസിലെ ബാറില്‍ വച്ചാണ് ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്ല(32)ക്കെതിരെ വെടിയേറ്റത്.മുന്‍ നാവിക ഉദ്യോഗസ്ഥനായ ആഡം പ്യൂരിന്റണ് എന്റെ രാജ്യത്ത് നിന്നും കടന്നുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് വെടിയുതിര്‍ത്തത്.സംഭവത്തില്‍ മറ്റൊരു ഇന്ത്യക്കാരനും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇയാന്‍ ഗ്രിലോട്ടിനും പരിക്കേറ്റിരുന്നു.
INDIANEWS24.COM Washington