728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യക്കാരനെ തല്ലിചതച്ച മുന്‍പോലീസ് ഉദ്യോഗസ്ഥനെതിരെ യു എസില്‍ കുറ്റം ചുമത്തി

വാഷിങ്ടണ്‍:അമേരിക്കയിലെത്തിയ ഗുജറാത്തുകാരനായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കിയ യു എസിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി.പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണഅ യു എസ് അറ്റോര്‍ണി കുറ്റം ചുമത്തിയിരിക്കുന്നത്.എറിക് പാര്‍ക്കറെന്നയാളാണ് ഇന്ത്യാ്ക്കാരനെ തെരുവില്‍ വച്ച് തല്ലി ചതച്ചത്.

ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അമേരിക്കയിലുള്ള മകനെയും പേരക്കുട്ടിയെയും കാണാനെത്തിയ ഗുജറാത്ത് സ്വദേശിയായ സുരേഷ്ഭായ് പട്ടേല്‍(57) നടക്കാനിറങ്ങുമ്പോഴായിരുന്നു അതിക്രമം.മാഡിസണിലെ മകന്റെ വീടിനു സമീപത്തു വച്ച് എറിക് പാര്‍ക്കറും മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് ഒരുവശം തളര്‍ന്ന സുരേഷ് ഭായ് പട്ടേല്‍ ചികിത്സയിലാണ്.

INDIANEWS24 WASHINGTON

Leave a Reply