728-pixel-x-90-2-learn
728-pixel-x-90
<< >>

ഇനി 24 മണിക്കൂറിനകം എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവ്‌

ന്യൂഡല്‍ഹി:കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍)തയ്യാറാക്കിയാല്‍ 24 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്.പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തേണ്ടത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

കേസുകളുടെ എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പരമോന്നത കോടതി ഉത്തരവിടുമ്പോള്‍ തന്നെ ഭീകരപ്രവര്‍ത്തനം, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ ഇത്തരത്തില്‍ പ്രസിദ്ധപ്പെടുത്തലുകള്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍, തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഉത്തരവ് ഇറക്കിയത്്,ഈ ഉത്തരവ് നടപ്പിലായാല്‍ എഫ് ഐ ആര്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞ് ജാമ്യം നേടാന്‍ കുറ്റവാളികള്‍ക്ക് സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് എഫ് ഐ ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply