728-pixel-x-90-2-learn
728-pixel-x-90
<< >>

ഇനി മയക്കുമരുന്നിനും ക്യൂ നില്‍ക്കാം

ന്യൂയോര്‍ക്ക്‌: കഞ്ചാവ് വില്പന നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ഒരു മലയാളിക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ മയക്കുമരുന്ന് വില്‍പനയില്‍ പുതിയ ചരിത്രം രചിക്കുകയാണ് അമേരിക്ക. അമേരിക്കയിലെ കൊളറാഡോയില്‍ മരിജുവാന വില്‍പന നിയമവിധേയമാക്കി. സര്‍ക്കാര്‍ അംഗീകാരത്തോടെ തുറന്ന സ്റ്റോറുകളില്‍ നെടുങ്കന്‍ ക്യൂവാണ് എങ്ങും.

അമേരിക്കയില്‍ മരിജുവാന വില്‍പന ആദ്യമായി നിയമവിധേയമാക്കുന്നത് കൊളറാഡോയിലാണ്. 0 ഡിഗ്രീ സെല്‍ഷ്യസിലും താഴെ ആയിരുന്നു കഴിഞ്ഞ ദിവസം ഇവിടെ താപനില. പക്ഷേ, മഞ്ഞും മഴയും ഒന്നും കൂസാതെ നൂറുകണക്കിന് പേരാണ് ആദ്യദിവസംതന്നെ ക്യൂവില്‍ അണിനിരന്നത്.

അമേരിക്കയിലെ പല സംസ്ഥാനങ്ങളും മെഡിക്കല്‍ മരിജുവാന അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കളറാഡോയും വാഷിംഗ്‌ടനും മാത്രമാണ് ലഹരിക്ക്‌ വേണ്ടിയുള്ള മരിജുവാന അംഗീകരിച്ചിട്ടുള്ളത്. ഈ രണ്ട് സ്ഥലത്തും ഒരു വര്‍ഷമായി ഇത് അംഗീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തി ആയവര്‍ക്ക് വീട്ടിലെ കിടപ്പുമുറിയില്‍ മരിജുവാന ഉപയോഗിക്കാം. മരിജുവാന ഉള്ള കുക്കീസ്  കഴിക്കുകയും ചെയ്യാം. കൊളറാഡോയിലെ നിയമപ്രകാരം വീട്ടില്‍ ആറു മരിജുവാന ചെടി വരെ വളര്‍ത്തുകയും ചെയ്യാം. എന്നാല്‍ പൊതുവിപണിയില്‍ മരിജുവാന വില്‍പന തുടങ്ങിയത് ഈ പുതുവര്‍ഷത്തില്‍ മാത്രമാണ്.MARI1

Leave a Reply