728-pixel-x-90-2-learn
728-pixel-x-90
<< >>

ഇനി ‘പാവാട’ തരംഗം; കാനഡയില്‍ 6 ഷോ

ടൊറന്റോ: കേരളക്കരയില്‍ ജൈത്രയാത്ര നടത്തുന്ന പൃഥ്വിരാജ് ചിത്രം ‘പാവാട’ ഈയാഴ്ച കാനഡയില്‍. സ്കാര്‍ബറോ, റിച്ച്മണ്ട് ഹില്‍, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി 6 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തിലും പൃഥ്വിരാജ് മലയാളസിനിമയുടെ ഗോള്‍ഡന്‍ ബോയ്‌ ആയി തുടരുകയാണ് എന്ന് അടിവരയിടുകയാണ് പാവാടയുടെ വിജയഗാഥ. ആക് ഷന്‍, റൊമാന്റിക് പരിവേഷം വിട്ട് പാമ്പ്‌ ജോയ് മുഴുക്കുടിയനെ തന്മയത്വത്തോടെ അവതരിപ്പിച്ച പൃഥ്വിരാജ് സാധാരണക്കാരായ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഉറപ്പിക്കുകയാണ് ഈ സിനിമയിലൂടെ.

ഹാസ്യവും വൈകാരികതയും നാടകീയതയുമെല്ലാം ഒത്തുചേര്‍ന്ന പാവാട ഒരു മുഴുവന്‍സമയ എന്റര്‍ടൈനറാണ്. 1983, ബെസ്റ്റ് ആക്ടര്‍ എന്നീ വമ്പന്‍ ഹിറ്റുകള്‍ രചിച്ച ബിപിന്‍ ചന്ദ്രനാണ് പാവാടയുടെ തിരക്കഥാകൃത്ത്. മണിയന്‍പിള്ള രാജു നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജി മാര്‍ത്താണ്ഡനാണ്.

പാവാട ബാബു എന്ന കഥാപാത്രമായി അനൂപ്‌ മേനോനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിനിമോള്‍. ആശാ ശരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, മണിയന്‍പിള്ള,നെടുമുടി,ഷറഫുദീന്‍, സുധീര്‍ കരമന, രണ്‍ജി പണിക്കര്‍,മുരളി ഗോപി എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ടനിര ചിത്രത്തിലുണ്ട്.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലും  [1571 SANDHURST CIRCLE]ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസിലും [1530 ALBION ROAD]ജനുവരി 30, 31 തിയതികളില്‍ ഉച്ചയ്ക്ക് 1.00നാണ് പ്രദര്‍ശനം.   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഇതേ ദിവസങ്ങളില്‍ വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650.

Leave a Reply