jio 800x100
jio 800x100
728-pixel-x-90
<< >>

ഇനി ചര്‍ച്ച പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി:തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താതെ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇനി പാകിസ്ഥാനുമായി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും അനുച്ഛേദം 370 എടുത്തുകളഞ്ഞ കാര്യത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ മറ്റു രാജ്യങ്ങളുടെ വാതിലുകൾ മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ബാലാകോട്ടിൽ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യ ബാലാകൊട്ടില്‍  രാജനാധ് സിംഗ് കൂട്ടിച്ചേര്‍ത്തു. അതിനർത്ഥം ബാലക്കോട്ടിൽ ആക്രമണമേ നടത്തിയിട്ടില്ല എന്ന് പറഞ്ഞ പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്‍ഡ്യ ചെയ്ത കാര്യങ്ങൾ പരസ്യമായി അംഗീകരിക്കുകയാണ് എന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

INDIANEWS24 NEW DELHI DESK

Leave a Reply