jio 800x100
jio 800x100
728-pixel-x-90
<< >>

ഇനി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ ടോയ്ലറ്റ്

ടൊറന്റോ: കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയില്‍ ഇനി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ ക്കും പ്രത്യേകം ടോയ്ലറ്റ് ഇല്ല. കാമ്പസിലെ എല്ലാ ടോയ് ലറ്റുകളും സ്ത്രീ-പുരുഷ ഭേദമെന്യേ പൊതുവാക്കി മാറ്റി സര്‍വകലാശാല തീരുമാനമെടുത്തു. സ്ത്രീ-പുരുഷ സമത്വം എല്ലാ തലത്തിലും നടപ്പാക്കണമെന്ന ആവശ്യം കാനഡയില്‍ ശക്തമാകുന്നതിനി ടെയാണ് സര്‍വകലാശാല ഒരുമുഴം മുന്നേ എറിഞ്ഞത്. പുരുഷന്മാരെപ്പോലെ മാറ് മറയ്ക്കാതെ നടക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശം പ്രകടമാക്കാന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തക  അഭിമുഖത്തിനിടെ തുണിയുരിഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
പ്രത്യേകം ടോയ്ലറ്റുകളെക്കാള്‍ സൗകര്യവും സുരക്ഷിതവും പൊതു ടോയ്ലറ്റുകളാണെന്നാണ് സര്‍വകലാശാല പറയുന്നത്. മിശ്രലിംഗത്തില്‍ പെട്ടവര്‍ക്കും ഇതാകും സ്വീകാര്യം. ആണ്മക്കളോ ടും പെണ്മക്ക ളോ ടും ഒപ്പം ഒരുമിച്ചെത്തുന്ന രക്ഷിതാക്കള്‍, പരസഹായം വേണ്ടവര്‍ എന്നിവര്‍ക്ക് സഹായകം ഇത്തരം ടോയ്ലറ്റുകളാണ് എന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു.

Leave a Reply