728-pixel-x-90-2-learn
728-pixel-x-90
<< >>

ഇനിമുതല്‍ റെയില്‍വേ ബജറ്റ് ഇല്ല

ന്യൂഡല്‍ഹി:റെയില്‍വേ ബജറ്റ് ഇനിമുതല്‍ ഉണ്ടാവില്ല.പൊതുബജറ്റിനൊപ്പം ചേര്‍ക്കുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.പുതിയ തീരുമാനത്തോടെ 92 വര്‍ഷത്തെ പതിവാണ് അവസാനിക്കുന്നത്.

റെയില്‍വേ ബജറ്റ് കേന്ദ്രപൊതുബജറ്റിനൊപ്പം ചേര്‍ക്കണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ശുപാര്‍ശ ചെയ്തിരുന്നു.ഇത് അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്.ഫെബ്രുവരി മാസത്തിലെ അവസാനത്തെ ആഴ്ച്ചതോറുമാണ് എല്ലാ വര്‍ഷവും പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്നത്.ഇതിന് മുമ്പായി ആദ്യം റെയില്‍വേ ബജറ്റ് നടക്കുന്ന പതിവുണ്ട്.ഇതുരണ്ടും ചേര്‍ത്ത് ഒരു ബജറ്റേ ഇനിമുതല്‍ ഉണ്ടാകൂവെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവെച്ച രീതിക്കാണ് ഇതോടെ അറുതിയാകുന്നത്.92 വര്‍ഷമായി നടക്കുന്ന ഈ രീതി രാഷ്ട്രം സ്വതന്ത്രമായി ഇത്രയും കാലമായപ്പോഴെങ്കിലും മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം.

INDIANEWS24.COM NEWDELHI

Leave a Reply