728-pixel-x-90-2-learn
728-pixel-x-90
<< >>

ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലെ മരണസംഖ്യ ആയിരം കവിയുന്നു,രണ്ട് ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

മാപുട്ടോ:ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കവിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.രണ്ട്  ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചതായി  അധികൃതര്‍ അറിയിച്ചു.രാജ്യമൊട്ടാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

938 സ്കൂളുകളും  18 ആശുപത്രികളും  ഉപയോഗശൂന്യമായി. 1,68,000 ഹെക്ടർ വിള നശിച്ചു.കൂടുതൽ രക്ഷാപ്രവർത്തനം നടത്താൻ മൊസാബിക‌് സർക്കാർ ലോകരാജ്യങ്ങളോട‌് സഹായമഭ്യർഥിച്ചു. ആഫ്രിക്കയിലെതന്നെ ഏറ്റവും ദരിദ്രമായ രാജ്യമാണ‌് മൊസാംബിക‌്.നിരന്തരം പ്രളയം ബാധിക്കുന്ന രാജ്യമാണ‌് മൊസാംബിക‌്. 2000ൽ ഉണ്ടായ പ്രളയത്തിൽ 800 പേർ മരിച്ചിരുന്നു. 2015ൽ 100 പേരും. മൊസാംബിക‌് അതിർത്തിയായ ദക്ഷിണ മാലവിയിൽ 30 പേർ മരിച്ചു.  ഇവിടെ 2,30,000 പേർ ദുരിതാശ്വാസക്യാമ്പുകളിലാണ‌്.മൊസാംബിക്കിലെ തുറമുഖനഗരമായ ബൈറയിലാണ് ചുഴലിക്കാറ്റില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകളോ തകര്‍ച്ചയോ സംഭവിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലുമായി 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സര്ക്കാരുകളും വിലയിരുത്തുന്നത്.mosambik 1mozambique 3

INDIANEWS24 INTERNATIONAL DESK

Leave a Reply