728-pixel-x-90-2-learn
728-pixel-x-90
<< >>

ഇത് സ്വപ്‌നത്തില്‍ മാത്രം എന്ന് കരുതിയത്‌

ലോക കായിക പ്രേമികള്‍ ഒരുപക്ഷേ സ്വപ്‌നത്തില്‍ മാത്രം കാണാനാകൂ എന്ന് കരുതിയ കാഴ്ച്ചയാകും കഴിഞ്ഞ ദിവസം കണ്ടത്. ടെന്നിസ് കോര്‍ട്ടിലെ ഏറ്റവും വലിയ എതിരാളികള്‍ ഒരുമിച്ച് കെട്ടിപുണര്‍ന്ന് വിജയാഹ്ലാദം പങ്കുവെയ്ക്കുന്നു. ഇവര്‍ രണ്ടുപേരും വിജയിച്ച ദിവസമായിരുന്നു അത്.

യൂറോപ്പും ബാക്കി ലോകവും തമ്മിലുള്ള ലേവര്‍ കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ ടീം യൂറോപ്പിനായാണ് ലോകത്തെ പകരംവെയ്ക്കാനില്ലാത്ത താരങ്ങള്‍ ഒരു ഡബിള്‍സ് ടീം ആയി കോര്‍ട്ടിലിറങ്ങിയത്.മത്സരത്തിന്റെ പ്രധാന ആകര്‍ഷണവും ലോകം മുഴുവനുമുള്ളവരുടെ ആവേശത്തെ സ്വാധീനിച്ചതും ഇവരുടെ ഈ ഒരുമിക്കല്‍ തന്നെയായിരുന്നു. ലോക ടീമിനു വേണ്ടി പൊരുതിയ സാം ക്വെറി – ജാക്ക് സോക് സഖ്യത്തെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡററും സ്‌പെയിനിന്റെ നദാലും തോല്‍പ്പിച്ചത്.

വിജയശേഷം ഇരുവരും തമ്മില്‍ കെട്ടിപുണര്‍ന്നു. ആവേശത്തിന്റെ പാരമ്യത്തില്‍ നദാലിനെ തോളിലേറ്റി ഫെഡറര്‍ വിജയാഘോഷം തിമിര്‍ത്താടി. മത്സരം ജയിച്ചയുടന്‍ നദാന്‍ ഫെഡററിന്റെ തോളിലേക്കു ചാടുന്ന വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

INDIANEWS24.COM Sports Desk

Leave a Reply